ഉദുമ മണ്ഡലത്തിൽ വിജയ പ്രതീക്ഷയുമായി ഇടത് സ്ഥാനാർഥി സി.എച്ച് കുഞ്ഞമ്പു - ldf candidate
🎬 Watch Now: Feature Video

കാസർകോട്: ഉദുമ മണ്ഡലത്തിൽ തികഞ്ഞ വിജയ പ്രതീക്ഷയുമായി ഇടത് സ്ഥാനാർഥി സി.എച്ച് കുഞ്ഞമ്പു. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ജന്മനാട്ടിൽ എത്തി വോട്ടർമാരെ നേരിൽ കണ്ടുകൊണ്ടാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. എൽഡിഎഫും യുഡിഎഫും തമ്മിൽ നേർക്കുനേർ പോരാട്ടം നടക്കുന്ന ഉദുമ മണ്ഡലം ചുവന്നു തന്നെയിരിക്കുമെന്നും ഇടത് മുന്നണിയുടെ തുടർ ഭരണമുണ്ടാകുമ്പോൾ അതിന്‍റെ ഭാഗമാകാൻ ഉദുമയുടെ പ്രതിനിധിയുമുണ്ടാകുമെന്നും സി.എച്ച് കുഞ്ഞമ്പു പറഞ്ഞു. ഇത് നാലാം തവണയാണ് സി.എച്ച് കുഞ്ഞമ്പു നിയമസഭയിലേക്ക് ജനവിധി തേടുന്നത്.