ആത്മ വിശ്വാസത്തിൽ ഉദുമയിലെ ഇടത് സ്ഥാനാർഥി സി.എച്ച് കുഞ്ഞമ്പു - ldf candidate CH Kunjambu
🎬 Watch Now: Feature Video

കാസർകോട്: പരസ്യ പ്രചാരണത്തിന്‍റെ അവസാന ലാപ്പിൽ ഉദുമ മണ്ഡലത്തിൽ തികഞ്ഞ ആത്മ വിശ്വാസത്തിൽ ഇടത് സ്ഥാനാർഥി സി.എച്ച് കുഞ്ഞമ്പു. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം വർധിപ്പിച്ചു കൊണ്ട് ഉദുമയിൽ ജനങ്ങൾ തെരഞ്ഞെടുക്കും എന്നാണ് കുഞ്ഞമ്പുവിന്‍റെ പക്ഷം. കെ. സുധാകരനെ പോലുള്ള വമ്പമാർ മത്സരിച്ചപ്പോൾ പോലും ഇടതോരം ചേർന്ന മണ്ഡലത്തിൽ മറിച്ചൊന്ന് പ്രതീക്ഷിക്കുന്നില്ല. സർക്കാരിന്‍റെ തുടർച്ചക്കായി ഉദുമയും ഒപ്പമുണ്ടാകുമെന്നു സി.എച്ച് കുഞ്ഞമ്പു ഇടിവി ഭാരതിനോട് പറഞ്ഞു.