യുഡിഎഫ് മികച്ച വിജയം നേടുമെന്ന് രമേശ് ചെന്നിത്തല - യുഡിഎഫ് വിജയിക്കും
🎬 Watch Now: Feature Video
ആലപ്പുഴ: കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ പലയിടത്തും യുഡിഎഫ് അപ്രതീക്ഷിതമായ അട്ടിമറി വിജയം നേടും. കേരളത്തിലെ യുഡിഎഫ് പ്രവർത്തകരും മുന്നണിയും എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാധാരണക്കാരായ ജനം എൽഡിഎഫ് ഭരണത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും എന്നും ചെന്നിത്തല പറഞ്ഞു. വോട്ടെണ്ണൽ ദിവസമായ ഇന്ന് രാവിലെ തന്നെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ശേഷം പ്രതിപക്ഷ നേതാവിന്‍റെ ക്യാമ്പ് ഓഫീസിലേക്ക് അദ്ദേഹം നീങ്ങി.