സിമൻ്റ് കയറ്റി വന്ന ലോറിക്ക് തീപിടിച്ചു; ഡ്രൈവർ ഓടി രക്ഷപെട്ടു - ഡ്രൈവർ ഓടി രക്ഷപെട്ടു
🎬 Watch Now: Feature Video
മലപ്പുറം: മലപ്പുറം വഴിക്കടവിൽ സിമൻ്റ് കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. ലോറി പൂർണമായും കത്തിനശിച്ചു. ഡ്രൈവർ ഓടി രക്ഷപെട്ടു. നാടുകാണി ചുരത്തിലെ ആനമറി ചെക്പോസ്റ്റിനു സമീപം ഒന്നാം വളവിൽ പുലർച്ചെ 2:30നാണ് തീപിടിത്തമുണ്ടായത്. ചുരമിറങ്ങി വരുന്നതിനിടയിൽ ലോറിയുടെ പിൻ ഭാഗത്ത് ടയറിനു തീപ്പിടിച്ചതോടെ ഡ്രൈവർ വാഹനം റോഡരികിലേക്ക് പാർക്ക് ചെയ്യുകയായിരുന്നു. രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി തീ പൂർണമായും അണച്ചു.
Last Updated : Nov 6, 2020, 12:14 PM IST