പാലക്കാട് ജില്ലയിൽ യുഡിഎഫ് ഹർത്താല്‍ തുടരുന്നു - വാളയാർ കേസ്
🎬 Watch Now: Feature Video
വാളയാർ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പാലക്കാട് ജില്ലയിൽ നടത്തുന്ന ഹർത്താൽ ആദ്യ മണിക്കൂറില്‍ പൂർണ്ണം. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും പൂർണ്ണമായും സർവീസ് നിർത്തി വച്ചിരിക്കുന്നു. ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയിട്ടുള്ളത്. സംഘർഷങ്ങൾ ഒന്നും തന്നെ ജില്ലയിൽ ഒരിടത്തുനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.