പ്രകൃതി വിരുദ്ധ പീഡനം; ടാക്സി ഡ്രൈവർ അറസ്റ്റിൽ - taxi-driver-arrested-for-unnatural-torture
🎬 Watch Now: Feature Video
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ടാക്സി ഡ്രൈവറെ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. അണപ്പാട്ട് രശ്മി ഭവനിൽ അനിൽകുമാറി(39)നെയാണ് മലയിൻകീഴ് ഇൻസ്‌പെക്ടർ ഷൈജുവിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ തന്നെ ഇയാൾക്കെതിരെ ഇത്തരത്തിൽ മറ്റൊരു കേസ് നിലവിലുണ്ട്. സിപിഒമാരായ പ്രദീപ് കുമാർ, ജയപ്രകാശ്, സജിത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കും.