പെരുന്നാള്‍ നമസ്‌ക്കാരത്തിന് പള്ളികളില്‍ നാല്‍പ്പതുപേരെ അനുവദിക്കണമെന്ന് സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ - കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി
🎬 Watch Now: Feature Video
മലപ്പുറം: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞയിടങ്ങളില്‍ വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ ജുമുഅ നമസ്ക്കാരത്തിനും ബലിപെരുന്നാള്‍ നമസ്ക്കാരത്തിനും നാല്‍പ്പത് പേര്‍ക്കെങ്കിലും അനുമതി നല്‍കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി.
നിലവില്‍ എല്ലാ മേഖലകളിലും ഇളവ് നല്‍കിയ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നത് സ്വാഭാവികമായും തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തും. പള്ളികളില്‍ കൃത്യമായ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ വിശ്വാസികള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ധേഹം പറഞ്ഞു.