സംസ്ഥാന വ്യാപകമായി എസ്‌എഫ്‌ഐയുടെ അവകാശപത്രികാ മാർച്ച് - എസ്‌എഫ്‌ഐ
🎬 Watch Now: Feature Video
കൊച്ചി: വിവാദങ്ങൾക്കിടയിൽ സംഘടനാ ശക്തി പ്രകടിപ്പിക്കാനുള്ള ശ്രമവുമായി എസ്‌എഫ്‌ഐ സംസ്ഥാന വ്യാപകമായി അവകാശപത്രികാ മാർച്ച് സംഘടിപ്പിച്ചു. കൊച്ചിയിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിലേക്ക് നടത്തിയ അവകാശ പത്രികാ മാർച്ചിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ശക്തമായ മഴയെ അവഗണിച്ചാണ് വിദ്യാർഥികൾ മാർച്ചിൽ അണിനിരന്നത്. അംഗീകാരമില്ലാത്ത കോഴ്‌സുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുക, ഇന്‍റേണല്‍ അസസ്മെന്‍റില്‍ സെപ്പറേറ്റ് മിനിമം എന്ന മാനദണ്ഡം പിൻവലിക്കുക, എസ്‌സി- എസ്‌ടി മറ്റു പിന്നോക്ക വിഭാഗങ്ങൾക്കുള്ള പഠനാനുകൂല്യം വർധിപ്പിക്കുക തുടങ്ങിയ 51 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു അവകാശ പത്രിക മാർച്ച്. എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് മഹാരാജാസ് കോളജിന് സമീപം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ മാർച്ച് സമാപിച്ചു.