മുണ്ടേരി ഹൈസ്‌കൂളിന് പുതിയ സ്‌കൂൾ കെട്ടിടം - speaker p sreeramakrishnan
🎬 Watch Now: Feature Video
മലപ്പുറം: മുണ്ടേരി ഗവണ്‍മെന്‍റ് ഹൈസ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടം നിയമസഭാ സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍ ഉദ്ഘാടനം ചെയ്‌തു. ആര്‍എംഎസ്‌എ പദ്ധതി പ്രകാരമുള്ള ഫണ്ടില്‍ നിന്നും 86 ലക്ഷം രൂപ ചിലവിലാണ് സ്‌കൂളില്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഇരുനിലകളിലായി പണിതിരിക്കുന്ന കെട്ടിടത്തില്‍ പത്ത് ക്ലാസ് മുറികളാണുള്ളത്. പി.വി.അന്‍വര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന പ്രീ-പ്രൈമറി കുട്ടികളുടെ കലോത്സവം ജില്ല പഞ്ചായത്തംഗം ഒ.ടി. ജയിംസ് ഉദ്ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. കരുണാകരന്‍ പിള്ള, പ്രധാനാധ്യാപിക ആന്‍റോ സുജ തുടങ്ങിയവര്‍ പങ്കെടുത്തു.