വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ദളിത് കോണ്‍ഗ്രസ് - seeking cbi probe in valayar issue
🎬 Watch Now: Feature Video

തിരുവനന്തപുരം: വാളയാറിൽ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദളിത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. മാർച്ച് കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു.സംഭവത്തിൽ സിപിഎമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്താനാണ് സർക്കാരും പോലീസും ശ്രമിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്നും പ്രതികളെ ശിക്ഷിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ദളിത് കോൺഗ്രസ് വ്യക്തമാക്കി.