ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന് സ്വീകരണം നല്‍കി - ആറ്റിങ്ങല്‍
🎬 Watch Now: Feature Video
ആറ്റിങ്ങല്‍ മണ്ഡലത്തിലെ വിജയി അടൂർ പ്രകാശ് മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കാൻ എത്തി. ആറ്റിങ്ങലിന്‍റെ അതിർത്തി പങ്കിടുന്ന മലയിൻകീഴിൽ എത്തിയ അടൂര്‍ പ്രകാശിന് ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. കാട്ടാക്കടയിലും അദ്ദേഹത്തിന് വമ്പിച്ച സ്വീകരണം നല്‍കി. ശബരിനാഥ് എംഎൽഎ മണ്ഡലം പ്രസിഡന്‍റ് എസ് സാജുലാൽ തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു. മണ്ഡലത്തിൽ മുടങ്ങി കിടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് വരുംനാളുകളിൽ തിരിതെളിയുമെന്ന് അടൂര്‍ പ്രകാശ് ഉറപ്പ് നൽകി.