മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; മണിവാസകത്തിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി - പോരാട്ടം പ്രവർത്തകർ
🎬 Watch Now: Feature Video
തൃശൂർ: മഞ്ചിക്കണ്ടി വെടിവെപ്പിൽ കൊല്ലപ്പെട്ട മണിവാസകത്തിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തൃശൂർ മെഡിക്കൽ കോളജിൽ വെച്ച് മണിവാസകത്തിന്‍റെ സഹോദരി ലക്ഷ്‌മി മൃതദേഹം ഏറ്റുവാങ്ങി. ജന്മനാടായ തമിഴ്‌നാട്ടിലെ സേലത്തെത്തിച്ച് മൃതദേഹം സംസ്‌കരിക്കും. ഉച്ചക്ക് ശേഷം 2.30ഓടെ വിട്ടുനൽകിയ മൃതദേഹം, മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങളുമായി പോരാട്ടം പ്രവർത്തകർ സ്വീകരിച്ചു. ഗ്രോ വാസു അടക്കമുള്ള മുൻ നക്‌സല്‍ പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു.
Last Updated : Nov 13, 2019, 5:00 PM IST