നേമം മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി നല്‍കിയ അംഗീകാരം: കെ.മുരളീധരന്‍ - സ്ഥാനാര്‍ഥിത്വം പാര്‍ട്ടി നല്‍കിയ അംഗീകാരം
🎬 Watch Now: Feature Video
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി ഏല്‍പ്പിക്കുന്ന വെല്ലുവിളി ഏറ്റെടുക്കുന്നതിന് പ്രതിഫലം ചോദിക്കുന്ന ആളല്ല താനെന്ന് കെ.മുരളീധരന്‍ എംപി. നേമം മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി നല്‍കിയ അംഗീകാരമാണ്. ഇതില്‍ പരം മറ്റ് എന്ത് അംഗീകാരമാണ് വേണ്ടത്. നൂറുശതമാനം തോല്‍ക്കുമെന്നുറപ്പുള്ള സീറ്റില്‍ മത്സരിച്ചു ജയിച്ചു വരൂ എന്നു പാര്‍ട്ടി പറഞ്ഞാല്‍ ജയിക്കുക എന്നതാണ് തന്‍റെ ചുമതല. നേമത്ത് ഒരു കൈ നോക്കാം എന്നു പറഞ്ഞപ്പോള്‍ മത്സരിച്ചു ജയിക്കൂ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് വലിയ ക്രെഡിറ്റായി കാണുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ നിയമസഭാ തെരഞ്ഞെടുപ്പിലും കുമ്മനം രാജശേഖരന്‍ എതിരാളിയായത് അവിചാരിതമാണ്. അതല്ലാതെ കുമ്മനവുമായി വ്യക്തിപരമായി ഒരു ശത്രുതയുമില്ല. തെരഞ്ഞെടുപ്പിനു ശേഷം എംഎല്‍എമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാന്‍ഡ് ആരെ മുഖ്യമന്ത്രിയാക്കിയാലും ആ തീരുമാനത്തിനൊപ്പം നില്‍ക്കും. യുഡിഎഫിന് അധികാരം ലഭിച്ചാല്‍ ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ മുഖ്യമന്ത്രിയാകുമെന്നും മുരളീധരന്‍ ഇടിവി ഭാരതിനോടു പറഞ്ഞു.
Last Updated : Mar 23, 2021, 8:18 PM IST