കാസർകോട് മഴ കുറഞ്ഞു; ആശ്വാസത്തോടെ ജനങ്ങള്‍ - ദുരിതബാധിതർ കാസർകോട്
🎬 Watch Now: Feature Video
കാസർകോട്: ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ അഭയം തേടിയിരിക്കുന്നത് ചെറുവത്തൂർ കോവിൽ ക്യാമ്പിലാണ്. തൊണ്ണൂറോളം കുടുംബങ്ങളിൽ നിന്നായി 186 ആളുകൾ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. റവന്യൂ വകുപ്പും പഞ്ചായത്തും ചേർന്നാണ് ക്യാമ്പ് നടത്തുന്നത്. വിവിധ സാമൂഹ്യരാഷ്ട്രീയ സംഘടനകളുടെ സഹകരണവും ഒപ്പം മരുന്നും ഭക്ഷണവുമുൾപ്പെടെയുള്ള എല്ലാ അവശ്യസാധനങ്ങളും ക്യാമ്പിൽ ലഭ്യമാണ്. തേജസ്വിനി പുഴ കരകവിഞ്ഞൊഴുകിയതോടെയാണ് പ്രധാനമായും ആളുകൾക്ക് ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിക്കേണ്ടി വന്നത്. ഇത്തരത്തിൽ ഇരുപതോളം ക്യാമ്പുകളാണ് കാസർകോട് ജില്ലയിൽ തുറന്നിട്ടുള്ളത്. അനുകൂലമായ കാലാവസ്ഥ ഏവർക്കും പ്രതീക്ഷ നൽകുന്നുണ്ട്.