thumbnail

By

Published : Dec 23, 2020, 5:12 PM IST

Updated : Dec 23, 2020, 5:34 PM IST

ETV Bharat / Videos

പ്രിയ കവയത്രിക്ക് വിട....

തിരുവനന്തപുരം: പ്രകൃതിയെ സ്നേഹിച്ച... കവിതയെ സ്നേഹിച്ച... കവയിത്രി സുഗതകുമാരിക്ക് വിട നല്‍കി സാംസ്‌കാരിക കേരളം. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ ടീച്ചറുടെ ഛായാചിത്രത്തിന് മുന്നിൽ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖരടക്കം നിരവധി പേര്‍ പുഷ്‌പാഞ്ജലി അർപ്പിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.കെ ശൈലജ, വി.എസ് ശിവകുമാർ, എംപി കെ.മുരളീധരൻ, എംഎൽഎമാരായ മുകേഷ്, കെ.യു ജനീഷ് കുമാർ, കവി മദുസൂദനൻ നായർ തുടങ്ങിയ പ്രമുഖരും അന്ത്യോപചാരം അർപ്പിച്ചു. തൈക്കാട് ശാന്തികവാടത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പൂര്‍ണമായും പാലിച്ചായിരുന്നു സംസ്‌കാരം. അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് അന്ത്യാഞ്ജലിയർപ്പിക്കാൻ അവസരം നൽകിയത്. പിപിഇകിറ്റ് അണിഞ്ഞ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശവസംസ്‌കാരത്തിന് നേതൃത്വം നൽകി. പൊലീസ് സേനാംഗങ്ങൾ സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതി നല്‍കിയതും പിപിഇ കിറ്റ് അണിഞ്ഞായിരുന്നു.
Last Updated : Dec 23, 2020, 5:34 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.