പേരൂര്‍ക്കടയില്‍ വികസനം ഉയർത്തി എൽഡിഎഫ്; ആരോപണങ്ങൾ ഉന്നയിച്ച് യുഡിഎഫ് - പേരൂര്‍ക്കട തെരഞ്ഞെടുപ്പ്
🎬 Watch Now: Feature Video

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ നിലവിലെ കൗണ്‍സിലറും കോര്‍പ്പറേഷന്‍ ഭരണ സമിതിയും നടത്തിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ വോട്ടു ചെയ്യുമെന്ന് എല്‍ഡിഫ് സ്ഥാനാർഥി പി.ജമീല. പേരൂര്‍ക്കടയിലെ ജനങ്ങള്‍ക്ക് പരാതികളൊന്നുമില്ലെന്നും തുടര്‍ഭരണത്തിന് അവരുടെ അംഗീകാരം ലഭിക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാർഥി പറഞ്ഞു. പേരൂര്‍ക്കട ചന്തയിലെ മാലിന്യപ്രശ്‌നം രൂക്ഷമാണ്. ഇന്ദിരാ നഗറില്‍ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ നിലവിലെ കൗണ്‍സിലര്‍ക്ക് കഴിഞ്ഞില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി മഞ്ജു ആര്‍ ആരോപിച്ചു. അമ്പലമുക്ക് ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിനു സമീപം സ്വീവേജ് ലൈനിലെ തകരാര്‍ വര്‍ഷങ്ങളായി പരിഹരിക്കാതെ കിടക്കുകയാണെന്നും യു.ഡി.എഫ് സ്ഥാനാർഥി ആരോപിച്ചു. ഇടിവി ഭാരത് സംഘടിപ്പിച്ച തദ്ദേശയുദ്ധം 2020 ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു സ്ഥാനാർഥികൾ.