'ജോസിന് രണ്ടുണ്ട് വഴി' ; മാണി അഴിമതിക്കാരനെന്ന് സമ്മതിക്കണം അല്ലെങ്കില്‍ മുന്നണി വിടണം : പി.സി ജോർജ് - പിസി ജോർജ് വാർത്ത
🎬 Watch Now: Feature Video
കോട്ടയം : ജോസ് കെ. മാണിയെ മുന്നണിയിൽ വച്ചിട്ടാണ് കെ.എം മാണി അഴിമതിക്കാരനാണെന്ന് സർക്കാർ പറഞ്ഞിരിക്കുന്നതെന്ന് പി.സി ജോർജ് എംഎൽഎ. ഈ സാഹചര്യത്തിൽ ജോസ് കെ. മാണിക്ക് മുന്നിൽ ഉള്ളത് രണ്ട് വഴികളാണ്. അച്ഛൻ അഴിമതിക്കാരൻ ആയിരുന്നുവെന്ന് തുറന്നുസമ്മതിക്കാം. അല്ലെങ്കിൽ മുന്നണിയിൽ നിന്ന് പുറത്തുപോകാൻ ജോസ് കെ. മാണി സാമാന്യ ബോധം കാണിക്കണമെന്നും പി.സി പറഞ്ഞു.
മാനാഭിമാനം ഉണ്ടെങ്കില്‍ മാണിയെ അഴിമതിക്കാരൻ എന്ന് വിളിച്ച സർക്കാരിനെതിരെ ശക്തമായ തീരുമാനം എടുക്കാൻ ജോസ് കെ.മാണിയും, പാർട്ടിയും മര്യാദ കാണിക്കണമെന്നും പി. സി ജോർജ് കോട്ടയത്ത് പറഞ്ഞു.