സെക്രട്ടേറിയറ്റിനുമുന്നില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം - പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം
🎬 Watch Now: Feature Video
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിപക്ഷ സംഘടനകളുടെ സമരം നടന്നു. സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ കുഴഞ്ഞു വീണ പ്രവര്‍ത്തകയെ പൊലീസ് ആശുപത്രിയിലാക്കി. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ആര്‍.വൈ.എഫ് പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.