ഷഹലയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണം: ചെന്നിത്തല - wayanad snake byte
🎬 Watch Now: Feature Video
വയനാട്: വയനാട്ടില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്‍റെ കുടുംബത്തിന് അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്നും സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷഹലക്ക് ചികിത്സ വൈകിപ്പിച്ചവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് എംപി രാഹുൽ ഗാന്ധി എല്ലാ സഹായവും ഷഹലയുടെ കുടുംബത്തിന് വാഗ്‌ദാനം ചെയ്‌തതായും രമേശ് ചെന്നിത്തല അറിയിച്ചു. സുൽത്താൻ ബത്തേരിയിലെ ഷഹലയുടെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Last Updated : Nov 23, 2019, 7:41 PM IST