ദേശീയ പണിമുടക്ക്; തിരുവനന്തപുരത്ത് റാലിയും പൊതുസമ്മേളനവും
🎬 Watch Now: Feature Video
തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികളുടെ റാലിയും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം സിഐടിയുവിന്റെ സംസ്ഥാന സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. ആശാൻ സ്ക്വയറില്‍ നിന്ന് ആരംഭിച്ച റാലി സെക്രട്ടറിയേറ്റിന് സമീപം സമാപിച്ചു.