രാജ്യാന്തര ചലച്ചിത്ര മേളയിലുളളത് മികച്ച നിലവാരമുള്ള സിനിമകള്‍: മുരുകൻ കാട്ടാക്കട - മുരുകൻ കാട്ടാക്കട
🎬 Watch Now: Feature Video
ഇരുപത്തി നാലാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് മികച്ച നിലവാരം പുലർത്തുന്ന സിനിമകളാണെന്ന് പ്രദർശനത്തിനുള്ളതെന്ന് പ്രശസ്ത കവിയും ഗാന രചയിതാവുമായ മുരുകൻ കാട്ടാക്കട. സിനിമകളുടെ തെരഞ്ഞെടുപ്പിൽ ഗൗരവത്തോടെയുള്ള സമീപനമാണ് ഉണ്ടായിട്ടുള്ളത്. സാമ്രാജ്യത്വവും ,കോളനിവത്കരണവും വിവിധ രാജ്യങ്ങളിലെ ജനതയുടെ അതിജീവനങ്ങളുമാണ് ചിത്രങ്ങളിൽ ചർച്ചയാകുന്നത്. മറ്റു നാടുകളിലെ മനുഷ്യരുടെ ജീവിതം മനസ്സിലാക്കാൻ മേള സഹായകരമാണെന്നും പരമാവധി ചിത്രങ്ങൾ കാണാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Dec 7, 2019, 9:12 PM IST