സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി - മലപ്പുറം
🎬 Watch Now: Feature Video
മലപ്പുറം: അഞ്ചുവര്‍ഷം വിലകൂടില്ലെന്ന വാക്കു പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ലെന്ന് മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് വി.എസ്.ജോയി ഉദ്ഘാടനം ചെയ്തു. റേഷന്‍ കടയിലും മാവേലി സ്റ്റോറുകളിലും സ്റ്റോക്കില്ലാത്ത അവസ്ഥയാണുള്ളതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പാലൊളി മെഹബൂബ് അദ്ധ്യക്ഷത വഹിച്ചു. എം.കെ.ബാലകൃഷ്ണന്‍, ഷാജഹാന്‍ പായിമ്പാടം, അഡ്വ.ഷെറി ജോര്‍ജ്ജ്, എ.ടി.ഫ്രാന്‍സിസ്, എ.ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.