അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാൻ നടപടി; പി. തിലോത്തമൻ - ernakulam news
🎬 Watch Now: Feature Video
എറണാകുളം: കേരളത്തിൽ സവാള ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില നില നിയന്ത്രിക്കാൻ നടപടിയെടുത്തുവെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമൻ. പ്രതിമാസം 150 ടൺ സവാള കേരളത്തിന് ലഭ്യമാക്കണമെന്ന കാര്യം കേന്ദ്രത്തെ അറിയിച്ചു. രാജ്യത്ത് സവാള വില ഉയർന്നതിനെ തുടർന്ന് കേന്ദ്ര സർക്കാർ സവാള ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. വില വർധിച്ച ഉഴുന്നും പരിപ്പുമൊക്കെ ന്യായവിലയിൽ സപ്ലൈക്കോ വഴി വിതരണം ചെയ്‌ത് വരുന്നു. കേന്ദ്രത്തിൽ നിന്നും കുറഞ്ഞ വിലയിൽ സവാള ലഭ്യമാകുമ്പോൾ പരമാവധി വില കുറച്ച് വിതരണം ചെയ്യും. കലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വിളവ് കുറഞ്ഞതാണ് രാജ്യത്ത് സവാള വില വർധിക്കാൻ കാരണം. അവശ്യസാധനങ്ങൾ പരമാവധി വിലകുറച്ച് നൽകുകയെന്നതാണ് സംസ്ഥാന സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു.