കാർത്തിയുടെ മൃതദേഹം കേരളത്തിൽ സംസ്‌കരിക്കണമെന്ന ആവശ്യം ജില്ലാ കലക്ടര്‍ തള്ളി - മാവോയിസ്റ്റ് കാർത്തി സഹോദരൻ മുരുഗേശന്‍
🎬 Watch Now: Feature Video

തൃശൂര്‍: മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കാർത്തിയുടെ മൃതദേഹം കേരളത്തിൽ സംസ്‌കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം തൃശൂർ ജില്ലാ കലക്‌ടർ തള്ളി. മൃതദേഹം കേരളത്തിൽ സംസ്‌കരിക്കണമെന്ന ആവശ്യവുമായി അമ്മ മീനയും സഹോദരൻ മുരുഗേശനുമാണ് കലക്‌ടറെ സമീപിച്ചത്. മൃതദേഹം കേരളത്തിൽ സംസ്‌കരിക്കുന്നത് സുരക്ഷാ പ്രശ്‌നമുണ്ടാകുമെന്ന പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കലക്‌ടറുടെ നടപടി. അതേസമയം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സ്‌ത്രീയുടെയും പുരുഷന്‍റെയും മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ആളില്ലാതെ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.