അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ അല്ല; വിശദീകരണവുമായി എസ്‌പി - latest malayalam news
🎬 Watch Now: Feature Video
പാലക്കാട്: അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ ആണെന്ന ആരോപണം നിഷേധിച്ച് പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം. ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകളാണെന്ന് എസ്‌പി വ്യക്തമാക്കി. കീഴടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച ആരെയും പൊലീസ് അക്രമിച്ചിട്ടില്ല. കൊല്ലപ്പെട്ടവർ കീഴടങ്ങാൻ ആഗ്രഹിച്ചിരുന്നവർ അല്ലെന്നും അങ്ങനെയെങ്കിൽ അവർ എന്തിന് എകെ-47 കയ്യിൽ വയ്ക്കണം എന്നും അദ്ദേഹം ചോദിച്ചു. ഓപ്പറേഷന് നേതൃത്വം നൽകിയ തണ്ടർ ബോൾട്ട് കമാണ്ടന്‍റ് ചൈത്ര തെരേസ ജോണിനൊപ്പമാന് അദ്ദേഹം മാധ്യമ പ്രവർത്തകരെ കണ്ടത്. മാവോയിസ്റ്റുകളിൽ നിന്നും കണ്ടെടുത്ത ആയുധങ്ങളും പൊലീസ് പുറത്ത് വിട്ടു.