എൽ.ഡി.എഫ് സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി കെ.പി സുരേഷ് രാജ് - palakkad
🎬 Watch Now: Feature Video
പാലക്കാട്: പ്രതിസന്ധി ഘട്ടങ്ങളിലെ സർക്കാരിന്‍റെ ജനകീയ നയങ്ങൾ പ്രചരണായുധമാക്കാനൊരുങ്ങി മണ്ണാർക്കാട് മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി കെ.പി സുരേഷ് രാജ്. ഭരണത്തുടർച്ച ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണെന്നും എൽ.ഡി.എഫ് സർക്കാർ പ്രദേശത്ത് നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയെന്നും സുരേഷ് രാജ് പറഞ്ഞു. അട്ടപ്പാടിയെ താലൂക്കായി പ്രഖ്യാപിച്ചതും ശിശുമരണതോത് ഗണ്യമായി കുറക്കാൻ കഴിഞ്ഞതും ഭരണനേട്ടങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ജയിച്ചാൽ കാർഷിക മേഖലയിലെ പുരോഗതി, ടൂറിസം സാധ്യതകൾ, റോഡ് പുനരുദ്ധാരണം എന്നിവയ്‌ക്കാണ് ഊന്നൽ നൽകുമെന്നും അദ്ദേഹം അറിയിച്ചു.