പൗരത്വ നിയമ ഭേദഗതിക്കെതിരെ റാലിയുമായി മാനന്തവാടി നഗരസഭ - മാനന്തവാടി നഗരസഭ
🎬 Watch Now: Feature Video
വയനാട്: പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടിയിൽ നഗരസഭാ ഭരണഘടന സംരക്ഷണ സമിതി റാലി നടത്തി. പൗരത്വ നിയമം പിൻവലിക്കുക, മതത്തിന്‍റെ പേരിൽ രാജ്യത്തെ വെട്ടിമുറിക്കാതിരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു റാലി. റാലിക്ക് ശേഷം ഭരണഘടനാ സംരക്ഷണ സദസ് നടന്നു. നഗരസഭാ അധ്യക്ഷൻ വി.ആർ പ്രവിജ്, യുവജന കൂട്ടായ്മകൾ, വ്യാപാരി വ്യവസായികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ റാലിയില്‍ പങ്കെടുത്തു