നേമം ഇക്കുറി എൽഡിഎഫ് തിരിച്ചു പിടിക്കും: വി ശിവൻകുട്ടി - O Rajagopal
🎬 Watch Now: Feature Video
തിരുവനന്തപുരം: നേമത്ത് ഇക്കുറി യുഡിഎഫ് വോട്ടുകച്ചവടം നടത്തിയാലും അതിജീവിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി. യുഡിഎഫിന്‍റെ വോട്ടു കച്ചവടത്തിൽ ബിജെപി തട്ടിയെടുത്ത നേമം എൽഡിഎഫ് തിരിച്ചു പിടിക്കുമെന്ന് വി ശിവൻകുട്ടി ഇടിവി ഭാരതിനോട് പറഞ്ഞു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി 2016ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അക്കൗണ്ട് തുറന്നത് നേമത്താണ്. ഒ രാജഗോപാലിനോട് തോറ്റ വി ശിവൻകുട്ടിയെ സിപിഎം വീണ്ടും നിയോഗിക്കുന്നത് മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്