thumbnail

By

Published : Oct 21, 2019, 8:50 AM IST

Updated : Oct 21, 2019, 10:27 AM IST

ETV Bharat / Videos

മഞ്ചേശ്വരത്തെ എൽ.ഡി.എഫ് സ്ഥാനാർഥി എം.ശങ്കർ റൈ സ്വന്തം ബൂത്തിലെ ആദ്യവോട്ട് രേഖപ്പെടുത്തി

കാസർകോട്: അംഗടി മൊഗർ 165-ാം ബൂത്തിലെ ആദ്യ വോട്ടറായി മഞ്ചേശ്വരത്തെ ഇടതു മുന്നണി സ്ഥാനാർഥി എം.ശങ്കർ റൈ. ബൂത്തിലെ 198-ാം വോട്ടറായ ശങ്കർ റൈ അതിരാവിലെ തന്നെ വോട്ടു രേഖപ്പെടുത്താനെത്തി. സ്ഥാനാർഥിയായാലും അല്ലെങ്കിലും ശങ്കർ റൈക്ക് ഒരു കാര്യം നിർബന്ധമാണ്. അതിരാവിലെ തന്നെ പോളിങ് ദിനത്തിൽ ബൂത്തിലെത്തണം. ആദ്യവോട്ട് ചെയ്യണം. വോട്ടവകാശം ലഭിച്ചതുമുതൽ ഉള്ള ശ്രമം വിജയം കണ്ടു തുടങ്ങിയത് 20 വർഷം മുൻപാണ്. പിന്നീടിങ്ങോട്ട് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബൂത്തിൽ ആദ്യം വോട്ട് ചെയ്‌ത് വിരലിൽ മഷി പുരട്ടാനായി. ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുമ്പോൾ നേരിയ മഴയുണ്ട്.മഴ ശുഭസൂചനയാണിതെന്ന് ശങ്കർ റൈ പറയുന്നു.
Last Updated : Oct 21, 2019, 10:27 AM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.