പ്രവാസികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെ.പി.എ മജീദ് - കെപിഎ മജീദ്
🎬 Watch Now: Feature Video
മലപ്പുറം: അർഹരായ എല്ലാ പ്രവാസികളെയും ഉടൻ നാട്ടിലേക്ക് കൊണ്ടുവരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബത്തിന്‍റെ സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം. പ്രവാസികളെ എത്തിക്കാൻ കെ.എം.സി.സി. പ്രത്യേക വിമാനം തയാറാക്കി. കേന്ദ്രം ഇതിന് അനുമതി നൽകി. എന്നാൽ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്നും കെ.പി.എ മജീദ് മലപ്പുറത്ത് പറഞ്ഞു.