കൊട്ടാരക്കരയില്‍ എൽഡിഎഫ് സ്ഥാനാർഥി കെ.എന്‍ ബാലഗോപാല്‍ നാമനിര്‍ദേശ പത്രിക സമർപ്പിച്ചു - assembly election latest news
🎬 Watch Now: Feature Video
കൊല്ലം: കൊട്ടാരക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാല്‍ നാമനിര്‍ദേശ പത്രിക നല്‍കി. വെട്ടിക്കവല ബ്ലോക്ക് ഓഫീസില്‍ എത്തിയാണ് ബാലഗോപാല്‍ പത്രിക സമര്‍പ്പിച്ചത്. കൊട്ടാത്തല സുരേന്ദ്രന്‍റെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പചക്രം അർപ്പിച്ചതിന് ശേഷമാണ് പത്രിക സമർപ്പിക്കാനെത്തിയത്.അഡ്വ. ഐഷാപോറ്റി,പാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം പത്രിക സമര്‍പ്പണത്തിനെത്തിയത്. കൊട്ടാരക്കരയില്‍ എൽഡിഎഫ് സീറ്റ് നിലനിർത്തുന്നതിനായുള്ള പോരാട്ടത്തിലാണ് സ്ഥാനാർഥിയും പ്രവർത്തകരും.