ശുചിത്വ മഹാറാലിയുമായി കൊല്ലം കോര്‍പ്പറേഷന്‍ - കൊല്ലം ലേറ്റസ്റ്റ് ന്യൂസ്
🎬 Watch Now: Feature Video
കൊല്ലം : മാലിന്യം വലിച്ചെറിയരുതെന്ന സന്ദേശവുമായി കൊല്ലം കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ശുചിത്വ മഹാറാലിയില്‍ ആയിരങ്ങളുടെ പങ്കാളിത്തം. ശുചിത്വ സന്ദേശങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ഹരിത കേരള ഗാനങ്ങളും മുദ്രാവാക്യങ്ങളുമായി നീങ്ങിയ റാലി കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. ആശ്രാമം മൈതാനിയില്‍ നിന്ന് ആരംഭിച്ച റാലി കന്‍റോണ്‍മെന്‍റ് മൈതാനത്ത് സമാപിച്ചു. ചടങ്ങില്‍ മേയര്‍ അഡ്വ വി രാജേന്ദ്രബാബു ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു