ഭീഷണികളെ അവഗണിച്ച് "ദേശി" അരങ്ങേറി - സംസ്ഥാന സ്‌കൂള്‍ കലോത്സവം
🎬 Watch Now: Feature Video
കാസര്‍കോട് : ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കാതെ 'ദേശി' നാടകം സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിൽ അരങ്ങേറി. അസമിലെ പൗരത്വ പ്രശനമാണ് കാസർകോട് ദുർഗ ഹയർ സെക്കന്‍ററി സ്കൂളിള്‍ ദേശി നാടകത്തിലൂടെ കാണികൾക്ക് മുന്നില്‍ അവതരിപ്പിച്ചത്. നാടകം അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന ചില സംഘടനകളുടെ ഭീഷണി നിലനിൽക്കെയായിരുന്നു അവതരണം. ഓരോ സംഭാഷണത്തിലും കാണികളുടെ നിറഞ്ഞ പിന്തുണ നാടകത്തിനുണ്ടായിരുന്നു.