ആലപ്പുഴ സബ് ജയിലില്‍ കെഎസ്‌യു പ്രവർത്തകരെ സന്ദർശിച്ച് കെ.സി വേണുഗോപാല്‍ - k c venugopal
🎬 Watch Now: Feature Video

ആലപ്പുഴ: വിവിധ സമരങ്ങളില്‍ പങ്കെടുത്ത് ആലപ്പുഴ സബ് ജയിലില്‍ കഴിയുന്ന കെ.എസ്.യു പ്രവർത്തകരെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സന്ദർശിച്ചു. ഡിസിസി പ്രസിഡന്‍റ് അഡ്വ എം.ലിജു, മുൻ എംഎൽഎ എ.എ ഷുക്കൂർ, എൻഎസ്‌യുഐ ദേശീയ സെക്രട്ടറി എസ് ശരത്, കെഎസ്‌യു -യൂത്ത് കോൺഗ്രസ് നേതാക്കളും വേണുഗോപാലിനെ അനുഗമിച്ചു. ജയില്‍ സൂപ്രണ്ടുമായി വേണുഗോപാല്‍ ഫോണില്‍ സംസാരിച്ചു. റിമാൻഡില്‍ കഴിയുന്ന പ്രവർത്തകർക്ക് ആവശ്യമായ സൗകര്യങ്ങളും അവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയതായി സന്ദർശനത്തിന് ശേഷം കെ സി വേണുഗോപാൽ പ്രതികരിച്ചു.