കാസർകോട് യുവമോർച്ച നടത്തിയ പിഎസ്‌സി ഓഫീസ് മാർച്ചിൽ സംഘർഷം - kasargod
🎬 Watch Now: Feature Video
കാസർകോട്: പിൻവാതിൽ നിയമന വിവാദവുമായി ബന്ധപ്പെട്ട് യുവമോർച്ച കാസർക്കോട് പി എസ് സി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തളളി മാറ്റാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്.