നിലയ്‌ക്കലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലമാക്കുമെന്ന് ദേവസ്വം മന്ത്രി - നിലയ്‌ക്കല്‍
🎬 Watch Now: Feature Video

നിലയ്‌ക്കല്‍: ശബരിമല തീര്‍ഥാടകര്‍ക്കായി നിലയ്‌ക്കലില്‍ ഒരുക്കിയിരുന്ന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം മന്ത്രി വ്യക്‌തമാക്കി. പമ്പയിലേക്ക് ചെറിയ വാഹനങ്ങൾ കടത്തി വിടുന്നതിന് ഹൈക്കോടതിയോട് അനുമതി തേടുമെന്നും, നിലയ്‌ക്കലില്‍ നിന്നും പമ്പയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കണ്ടക്‌ടര്‍മാരെ നിയമിക്കാന്‍ ധാരണയായതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ ടിക്കറ്റ് നല്‍കിയ ശേഷം തീര്‍ഥാടകരെ ബസില്‍ പ്രവേശിപ്പിക്കുന്ന രീതിയായിരുന്നു നിലയ്‌ക്കലില്‍ ഉണ്ടായിരുന്നത്.