'ഗോള്‍വാക്കറുടെ പുസ്‌തകം ഉള്‍പ്പെടുത്തിയത് മന്ത്രിയുടെ അറിവോടെ': കെ സുധാകരന്‍ - കെപിസിസി പ്രസിഡന്‍റ് ഗോള്‍വാക്കര്‍ വിവാദം വാര്‍ത്ത
🎬 Watch Now: Feature Video
കണ്ണൂർ സർവ്വകലാശാല പിജി സിലബസിൽ ഗോൾവാർക്കറുടെ പുസ്‌തകം ഉൾപ്പെടുത്തിയത് അജണ്ടയുടെ ഭാഗമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ഒരു മാസം കൊണ്ടോ ഒരാഴ്‌ച കൊണ്ടോ ഉണ്ടായ തീരുമാനമല്ല. വിശദമായ ചർച്ചകൾക്ക് ശേഷം എടുത്തിട്ടുള്ളതാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയും സിപിഎം സിൻഡിക്കേറ്റ് മെമ്പർമാരും അറിയാതെ ഇത്തരമൊരു തീരുമാനമുണ്ടാകില്ല. ഇടത് പക്ഷത്തിന് എപ്പോഴാണ് ഇങ്ങനെയൊരു ചിന്താഗതി ഉണ്ടായി എന്നറിയില്ല. ആർഎസ്എസ് നേതാക്കളെ പിടിക്കാൻ യൂണിവേഴ്‌സിറ്റികളെ സജ്ജമാക്കുകയാണ് ഇടത് സർക്കാർ എന്നും കെ സുധാകരൻ പറഞ്ഞു.