അയ്യപ്പനെ ഇതിനപ്പുറം നിന്ദിക്കാന്‍ പിണറായിക്ക് അല്ലാതെ മറ്റാര്‍ക്ക് കഴിയും: കെ. സുധാകരന്‍ - ശബരിമല
🎬 Watch Now: Feature Video
കണ്ണൂര്‍: ശബരിമല അയ്യപ്പനെ ഇതിനപ്പുറം നിന്ദിക്കാന്‍ പിണറായി വിജയനല്ലാതെ മറ്റാര്‍ക്ക് കഴിയുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. തേരാപാരാ നടക്കുന്ന രണ്ട് പെണ്‍കുട്ടികളെ പൊലീസിന്‍റെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി അയ്യപ്പനെ അപമാനിച്ച പിണറായി വിജയനോട് കേരളത്തിലെ ഭക്ത ജനങ്ങള്‍ ക്ഷമിക്കുമെന്ന് കരുതുന്നുണ്ടോ.? ദേവഗണത്തില്‍ നിന്നും തങ്ങള്‍ക്കെതിരെ ഒരു നിലപാടുമുണ്ടാവില്ല. നികൃഷ്ടമനസിനുടമയാണെന്ന് തെളിയിച്ച പിണറായി വിജയന്‍റെ പ്രവര്‍ത്തികള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു.