അയോധ്യ വിധിയിലും, പൗരത്വ ഭേദഗതി ബില്ലിലും പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ജസ്റ്റിസ് കോണ്‍ഫറന്‍സ് നടത്തി - Ayodhya verdict
🎬 Watch Now: Feature Video
കോഴിക്കോട്: അയോധ്യ വിധിയിലും, പൗരത്വ ഭേദഗതി ബില്ലിലും പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് കടപ്പുറത്ത് ജസ്റ്റിസ് കോൺഫറൻസ് നടത്തി. ഇ.എം.എസ് സ്റ്റേഡിയം പരിസരത്ത് നിന്ന് പ്രവർത്തകർ പ്രകടനമായാണ് കടപ്പുറത്ത് എത്തിയത്. പരിപാടി മുസ്ലീം പേഴ്സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറി മൗലാന മുഹമ്മദ് വലി റഹ്മാനി ഉദ്ഘാടനം ചെയ്തു. അയോധ്യയിൽ ക്ഷേത്രം തകർത്താണ് പള്ളി പണിഞ്ഞതെന്ന് സുപ്രീം കോടതിക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ബാബറി മസ്ജിദ് തകർത്ത നടപടി തെറ്റാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിട്ടും വിധി വന്നപ്പോൾ നീതി നിഷേധമാണുണ്ടായതെന്നും മൗലാന മുഹമ്മദ് വലി റഹ്മാനി പറഞ്ഞു. തന്ത്രപ്രധാനമായ റഫാൽ രേഖകൾ കാണാനില്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാരാണ് വർഷങ്ങൾ പഴക്കമുള്ള രേഖകൾ ഹാജരാക്കാൻ മുസ്ലീംങ്ങളോട് പറയുന്നതെന്നും റഹ്മാനി കൂട്ടിച്ചേർത്തു.