എങ്ങനെ കാർബണ്‍ മോണോക്സൈഡ് അപകടകാരിയാകുന്നു, പ്രതിരോധ മാർഗങ്ങള്‍ എന്തൊക്കെ..അറിയാം.... - nepal
🎬 Watch Now: Feature Video
മലയാളികളെ ഒന്നടങ്കം നടുക്കിയ അപകടമാണ് നേപ്പാളില്‍ സംഭവിച്ചത്. സന്തോഷത്തോടെ വിനോദയാത്രക്കായി പോയ തിരുവനന്തപുരം,കോഴിക്കോട് സ്വദേശികളായ എട്ട് പേരെയാണ് നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ റൂം ഹീറ്ററില്‍ നിന്ന് കാർബണ്‍ മോണോക്സൈഡ് ചോർന്നതാണ് അപകടരകാരണമെന്ന് സൂചന ലഭിച്ചു. നിശബദ കൊലയാളിയായ ഈ വാതകത്തെക്കുറിച്ച് നമ്മള്‍ ബോധവാന്‍മാരാകേണ്ടതിന്‍റെ ആവശ്യകതയാണ് ഈ അപകടങ്ങളിലൂടെ വ്യക്തമാകുന്നത്. എന്താണ് കാർബണ്‍ മോണോക്സൈഡ്, എങ്ങനെ ഈ വാതകം അപകടകാരിയാകുന്നു,പ്രതിരോധ മാർഗങ്ങള്‍ എന്തൊക്കെയാണ് ...ശ്രദ്ധിക്കാം.