സത്യപ്രതിജ്ഞ ചടങ്ങിനൊരുങ്ങി സെൻട്രൽ സ്‌റ്റേഡിയം

🎬 Watch Now: Feature Video

thumbnail

By

Published : May 17, 2021, 2:35 PM IST

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിന്‍റെ അവസാനഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ. ഈ മാസം 20നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. ക്ഷണിക്കപ്പെട്ട 800 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്താനായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് സാധ്യത. അതേ സമയം മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇടതുമുന്നണിയിൽ പൂർത്തിയായി. 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. സി.പി.എമ്മിന് 12 മന്ത്രിമാരും സ്‌പീക്കർ പദവിയും ഉണ്ടാകും. സി.പി.ഐയ്ക്ക് നാലും എൽ.ജെ.ഡി ഒഴികെയുള്ള ഘടകകക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനവും നൽകും.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.