ജനങ്ങളെ കാണുമ്പോൾ ആവേശം; ജയിച്ചാൽ ബാലുശ്ശേരിക്കാർക്കൊപ്പമെന്ന് ധർമ്മജൻ - balussery dharmajan latest news
🎬 Watch Now: Feature Video
കോഴിക്കോട്: ബാലുശ്ശേരി തന്നെ എടുത്തിരിക്കുകയാണെന്ന് ധർമ്മജൻ ബോൾഗാട്ടി. ജയിച്ചാൽ ബാലുശ്ശേരിക്കാർക്കൊപ്പം ഉണ്ടാകുമെന്നും സിനിമയും രാഷ്‌ട്രീയവും ഒരുമിച്ച് കൊണ്ടുപോകുമെന്നും ധർമ്മജൻ ഇടിവി ഭാരതിനോട് പറഞ്ഞു. അഭിനയിക്കുന്നത് പോലെയല്ല പ്രചാരണം, ക്ഷീണമുണ്ട്. എന്നാൽ ജനങ്ങളെ കാണുമ്പോൾ ആവേശമാണ്. തുടർ ഭരണം ഉണ്ടാകുമെന്ന് തങ്ങളാരും കേട്ടിട്ടില്ല, അത് എൽഡിഎഫുകാർ മാത്രം വിശ്വസിക്കുന്നതാണെന്നും ധർമ്മജൻ വ്യക്തമാക്കി.