ലോക്‌സഭയിൽ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്ന് ഡീൻ കുര്യാക്കോസ് എം.പി - idukki MP news
🎬 Watch Now: Feature Video
ലോക്‌സഭയിലെ പ്രതിഷേധത്തിൽ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്ന് ഡീൻ കുര്യാക്കോസ് എം.പി. സഭയിൽ പരിധിവിട്ട രീതിയിൽ പ്രതിഷേധം നടത്തിയിട്ടില്ലെന്നും നടുത്തളത്തിലിറങ്ങി പ്രശ്നമുണ്ടാക്കിയത് ബിജെപി എം പിമാർ ആണെന്ന് സഭാ രേഖകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. പ്രതിപക്ഷത്തെ അടിച്ചമർത്താനാണ് ബിജെപിയുടെ ശ്രമമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഡീൻ കുര്യാക്കോസ് കൂട്ടിച്ചേർത്തു.