മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ദേശീയ പാത ഉപരോധിച്ച് കോൺഗ്രസ് - കോടിയേരി ബാലകൃഷ്‌ണൻ
🎬 Watch Now: Feature Video
കൊല്ലം: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് കൊല്ലം ചിന്നക്കടയിൽ ദേശീയപാത ഉപരോധിച്ച് കോൺഗ്രസ് പ്രതിഷേധം. ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്‌ണയുടെ നേതൃത്വത്തിലാണ് അമ്പതോളം വരുന്ന കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെയും കോലവും പ്രവർത്തകർ കത്തിച്ചു. പ്രവർത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്‌തു നീക്കി.