പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാസര്‍കോട് പ്രതിഷേധം - citizenship amendement act
🎬 Watch Now: Feature Video
കാസര്‍കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസിസിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്‌തു. ഡിജിറ്റല്‍ ഇന്ത്യയെന്ന് എല്ലാ സമയത്തും പറയുന്ന പ്രധാനമന്ത്രി ജനരോഷത്തെ മറികടക്കാന്‍ ഇന്‍റര്‍നെറ്റ് തടസപ്പെടുത്തുന്നത് പരിഹാസ്യമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.