എൻ.എസ്.എസ് പോലുള്ള സാമുദായിക സംഘടനകൾ രാഷ്‌ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ല ; വി.കെ പ്രശാന്ത് - സാമുദായിക സംഘടനകൾ രാഷ്‌ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ല
🎬 Watch Now: Feature Video
തിരുവനന്തപുരം : എൻ.എസ്.എസ് പോലുള്ള സാമുദായിക സംഘടനകൾ രാഷ്‌ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ലെന്ന് വട്ടിയൂർക്കാവിലെ ഇടതുമുന്നണി സ്ഥാനാർഥി വി.കെ പ്രശാന്ത്. എൻ.എസ്.എസ് നിലപാട് വട്ടിയൂർക്കാവിലെ ജനങ്ങൾ തള്ളിക്കളയുമെന്നും വി.കെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. വട്ടിയൂർക്കാവിലെ ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകുമെന്നും വി.കെ പ്രശാന്ത് വിജയപ്രതീക്ഷ പ്രകടിപ്പിച്ചു.