എൽ. കെ. അദ്വാനി തേക്കടിയിലെത്തി - ഇസെഡ് പ്ളസ് സുരക്ഷ
🎬 Watch Now: Feature Video
ചികിത്സയുടെ ഭാഗമായി തേക്കടിയിൽ എത്തിയ ബി.ജെ.പി നേതാവ് എൽ. കെ. അദ്വാനി ഈമാസം പതിമൂന്ന് വരെ തേക്കടിയിൽ തുടരും. മകൾ പ്രതിഭയും കുടുംബാംഗങ്ങളുമടക്കം ഏഴുപേരാണ് അദ്വാനിക്കൊപ്പം സംഘത്തിലുള്ളത്. തേക്കടിയിലെ സ്വകാര്യ റിസോർട്ടിലാണ് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. ചികിത്സ അവസാനിപ്പിച്ച ശേഷം സംഘം തേക്കടിയിൽ ബോട്ടിങ്ങ് നടത്തും. ഇസെഡ് പ്ളസ് സുരക്ഷയാണ് അദ്വാനിക്ക് ഒരുക്കിയിരിക്കുന്നത്.