ആറ്റുകാല്‍ പൊങ്കാലക്ക് തലസ്ഥാനം ഒരുങ്ങി - trivandrum latest news
🎬 Watch Now: Feature Video
തിരുവനന്തപുരം: ഭക്തജനങ്ങളുടെ കാത്തിരുപ്പിനൊടുവില്‍ ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ 10.20ന് ശ്രീ കോവിലില്‍ നിന്ന് കൈമാറുന്ന ദീപം ക്ഷേത്രത്തിലെ പണ്ടാരയടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലക്ക് തുടക്കമാകും. കൊവിഡ് 19 സംസ്‌ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പൊങ്കാലയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്നത്.