പിപിഇ കിറ്റിലെ പൊള്ളുന്ന ചൂടിൽ ഇവർക്ക് പറയാനുള്ളത് നാം കേൾക്കണം.... - ആംബുലൻസ് ഡ്രൈവർമാർ
🎬 Watch Now: Feature Video
തിരുവനന്തപുരം: കൊവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകർക്കൊപ്പം മികച്ച സേവനവുമായി ജനങ്ങൾക്കൊപ്പം നിന്ന വിഭാഗമാണ് ആംബുലൻസുകൾ. പലപ്പോഴും പിപിഇ കിറ്റ് പോലും ധരിക്കാതെ രോഗികളെ ആംബുലൻസിൽ എടുത്തു കയറ്റുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു ഇവർ. ഒരു ദിവസം ഒരു നേരം മാത്രം ആഹാരം കഴിച്ച ദിവസങ്ങളാണ് പിന്നിട്ടത്. പിപിഇ കിറ്റിനുള്ളിലെ പൊള്ളിക്കുന്ന ചൂടിൽ വെള്ളം മാത്രം കുടിച്ച് രോഗിയുമായി വരുമ്പോൾ വാഹനം പൊലീസ് തടഞ്ഞ സംഭവം പോലുമുണ്ടായി. ഒക്കെയും ഒരു ദുരിതകാലത്തെ ഓർമ്മക്കായി കൂട്ടിവച്ച് അനുഭവങ്ങൾ വിവരിക്കുകയാണ് ആംബുലൻസ് ഡ്രൈവർമാർ.