ദേശീയപാത 766 യാത്രാനിരോധനം; ചർച്ചക്ക് തയ്യാറെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ - national highway 766
🎬 Watch Now: Feature Video
വയനാട്: ദേശീയപാത 766ലെ യാത്രാനിരോധനവുമായി ബന്ധപ്പെട്ട് ഐ.സി.ബാലകൃഷ്‌ണൻ എംഎൽഎയുടെ നിലപാട് ദൗർഭാഗ്യകരമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. സംസ്ഥാന സർക്കാരിന്‍റെ നടപടികളിൽ വിയോജിപ്പുണ്ടെങ്കിൽ ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി വയനാട്ടിലെ വൈത്തിരിയിൽ പറഞ്ഞു. പ്രശ്‌നത്തിൽ എല്ലാവരും ഒന്നിച്ചുനിൽക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് എംഎൽഎ കഴിഞ്ഞയാഴ്‌ച രാജിവെച്ചിരുന്നു.